വാർഷികാഘോഷവും കുടുംബസംഗമവും

കൊല്ലം: ആനേപ്പിൽ കുടുംബ സമിതിയുടെ വാർഷികാഘോഷവും കുടുംബ സംഗമവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എ.കെ. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. കുടുംബ പെൻഷൻ പദ്ധതികളുടെ ഉദ്ഘാടനം പ്രസിഡൻറ് ഡോ.പി. രമേശൻ നിർവഹിച്ചു. വിവിധ ക്ഷേമ പദ്ധതികൾ സ്ഥാപക പ്രസിഡൻറ് സി.കെ. സ്വാമിനാഥൻ, സി. ശ്രീകുമാർ, എൻ. പത്മലോചനൻ, ആനന്ദരാജൻ എന്നിവർ വിതരണം ചെയ്തു. ടി.ജി. യോഗരാജൻ, ഗിരി കൃഷ്ണകുമാർ, എ.ഡി. രമേശൻ, ഡി. സുഭാഷ്, വി.കെ. തുളസീധരൻ എന്നിവർ വിദ്യാഭ്യാസ എൻഡോവ്മ​െൻറ് വിതരണം ചെയ്തു. സെക്രട്ടറി ഡോ. ഡി. സുജിത്ത്, കൗൺസിലർ ഉദയ സുകുമാരൻ, കെ. സുരേഷ് ബാബു, ശരത്ചന്ദ്രൻ, ഡോ. ബി. പ്രദീപ്, കടവൂർ ശശിധരൻ, ഡോ. വിജയശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ടി.ജി. സുരേഷ് സ്വാഗതവും എൻ. യതീന്ദ്രൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം സി.കെ. വിജയകുമാരി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.