ചക്കുവള്ളി--ശാസ്താംനട റോഡ്: കൈയേറ്റം അളന്ന് പൊതുഭൂമി വീണ്ടെടുക്കാൻ മന്ത്രിയുടെ ഉത്തരവ് *ടാറിങ് വ്യാഴാഴ്ച ചക്കുവള്ളിയിൽനിന്ന് തുടങ്ങും ശാസ്താംകോട്ട: ചക്കുവള്ളി ശാസ്താംനട റോഡിെൻറ ഇരുവശങ്ങളിലെയും കൈയേറ്റങ്ങൾ ഉടൻ അളന്ന് തിട്ടപ്പെടുത്തി പൊതുഭൂമി വീണ്ടെടുക്കാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ കലക്ടർക്ക് കർശന നിർേദശം നൽകി. കൈയേറ്റക്കാർക്ക് എതിരെ നിയമപ്രകാരം നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ നൽകിയ നിവേദനത്തിലാണ് മന്ത്രി ഉത്തരവിട്ട് കലക്ടർക്ക് കൈമാറിയത്. 3.48 കോടി ചെലവഴിച്ച് റോഡ് പുനർനിർമിക്കാനുള്ള ജോലി തുടങ്ങിയപ്പോൾ ഓട വേണമെന്ന ആവശ്യവുമായി ചില കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് തയാറായ ഘട്ടത്തിൽ റോഡരികിൽ കോൺഗ്രസുകാർ നടത്തിയ കൈയേറ്റം ഒഴിപ്പിക്കും എന്നു വന്നതോടെ ഒാട വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് ചുവടുമാറ്റുകയും റോഡ് നിർമാണം തടയുകയുമായിരുന്നു പണി പുനരാരംഭിക്കാനായി കോവൂർ കുഞ്ഞുമോൻ വിളിച്ചുചേർത്ത ചർച്ചയിലും ഒരു സംഘം കോൺഗ്രസ് പ്രാദേശിക നേതാക്കൾ സർക്കാറിനെ വെല്ലുവിളിച്ച് നിലകൊണ്ടു. ഇത് അവഗണിച്ച് വേണ്ടിവന്നാൽ പൊലീസ് സംരക്ഷണയോടെ ജോലി തുടങ്ങാൻ ധാരണയായി. ദുരൂഹ സാഹചര്യത്തിൽ കോൺഗ്രസിെൻറ നിലപാടിന് ഒപ്പംനിന്ന സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളെ പാർട്ടി നേതൃത്വം ഇടപ്പെട്ട് കർശന താക്കീത് നൽകി പിന്തിരിപ്പിച്ചു. തുടർന്നാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ റവന്യൂ മന്ത്രിക്ക് നിവേദനം നൽകിയത്. അളവ് നടപടി ബുധനാഴ്ചതന്നെ തുടങ്ങുമെന്ന് കലക്ടർ ഉറപ്പു നൽകിയതായി എം.എൽ.എ അറിയിച്ചു. ഇതേസമയം റോഡിെൻറ പുനർനിർമാണ ജോലി ചൊവ്വാഴ്ച ആരംഭിച്ചു. ടാറിങ് വ്യാഴാഴ്ച ചക്കുവള്ളിയിൽനിന്ന് തുടങ്ങുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. ഇതിെൻറ ഭാഗമായി കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് ചൊവ്വാഴ്ച കത്തുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.