എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിന് ​െഫ്രറ്റേണിറ്റി മൂവ്മെൻറ്​ ഐക്യദാർഢ്യമർപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുയർത്തി കാസർകോട്ടെ 'എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി' സെക്രേട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരജ്വാലക്ക് ഐക്യദാർഢ്യമർപ്പിച്ച് െഫ്രറ്റേണിറ്റി മൂവ്മ​െൻറ് പ്രവർത്തകർ പ്രകടനം നടത്തി. ജില്ല ജനറൽ സെക്രട്ടറി നബീൽ പാലോട് സംസാരിച്ചു. കാസർകോട് ജില്ല ജനറൽ സെക്രട്ടറി റാഷിദ് മുഹ്യുദ്ദീൻ, സെക്രട്ടറി അസ്ലം സൂരമ്പയൽ, തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗങ്ങളായ സുനിൽ സുബ്രഹ്മണ്യം, സെയ്ദ് ഇബ്രാഹീം, ഫായിസ് എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തക വിനീത വിജയനും പ്രകടനത്തിൽ അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.