മതങ്ങൾക്ക് അതീതമായ വികസന പദ്ധതികൾ രൂപവത്കരിക്കണം -ക്ലീമിസ് ബാവ തിരുവനന്തപുരം: മതങ്ങൾക്ക് അതീതമായ വികസന പദ്ധതികൾ രൂപവത്കരിേക്കണ്ടത് കാലഘട്ടത്തിെൻറ ആവശ്യകതയാവണമെന്ന് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ. മലങ്കര സോഷ്യൽ സർവിസ് സൊസൈറ്റിയുടെ 57ാമത് വാർഷികാഘോഷമായ 'കർമോത്സവം- 2018'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ കൂടി സംരക്ഷിക്കുന്ന തരത്തിൽ വരൾച്ചയെ നേരിടുന്ന പദ്ധതികളും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ കർമേസ്രാതസ്സ് പരിപാടികളുടെ പ്രകാശനം നിർവഹിച്ചു. 'േസ്രാതസ്സ്' വികസന വിഷൻ -2030' സംസ്ഥാന ബാലാവകാശസംരക്ഷണ സമിതി അധ്യക്ഷ ശോഭാകോശി പ്രകാശനം ചെയ്തു. മലങ്കര കത്തോലിക്ക കൂരീയ മെത്രാൻ യൂഹാന്നോൻ മാർ തിയഡോഷ്യസ്, മലങ്കര സോഷ്യൽ സർവിസ് സൊസൈറ്റിയുടെ മുൻ ഡയറക്ടർ ഫാ. ബോവസ് മാത്യു, കെ.ആർ. ഷൈജു, വാർഡ് കൗൺസിലർമാരായ േത്രസ്യാമ്മ തോമസ്, ജോൺസൺ ജോസഫ്, കെ.എസ്.എസ്.എസ് ഡയറക്ടർ ജോർജ് വെട്ടിക്കാട്ടിൽ, ഫാ. തോമസ് മുകളുംപുറത്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.