പത്തനാപുരം: സി.എം.പി പത്തനാപുരം ഏരിയ സമ്മേളനം വ്യാപാര ഭവനില്‍ നടന്നു. മുതിർന്ന നേതാവ് ആർ. നാണു പതാകയുയർത്തി. സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് ഷെരീഫ് സ്വഗതം പറഞ്ഞു. കെ.ബി. അരവിന്ദ് രക്തസാക്ഷി പ്രമേയവും ആർ. പ്രഭാകരൻപിള്ള അനുശോചന പ്രമേയവും അവതരിപ്പിച്ചു. കരട് രാഷ്്ട്രീയ പ്രമേയവും പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി പി. മുരളീധരൻ അവതരിപ്പിച്ചു. കെ.എസ്.വൈ.എഫ് ജില്ല സെക്രട്ടറി അരുൺ കുന്നിക്കോട്, സുരേഷ് കുമാർ, ജോർജ് കുട്ടി, പ്രസന്നൻ, സണ്ണി കുരുവിള എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറിയായി പി. മുരളീധരനെയും ജോയൻ സെക്രട്ടറിമാരായി ആർ. പ്രഭാകരൻപിള്ള, ജോർജ്കുട്ടി, സണ്ണി കുരുവിള എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.