ഇസ്മയിൽകുഞ്ഞ് മുസ്​ലിയാർക്കും അയ്​ദക്കും കണ്ണീരോടെ വിട

കരുനാഗപ്പള്ളി: തഴവ കടത്തൂരിൽ ട്രെയിനിടിച്ച് മരിച്ച അമ്പിശ്ശേരി നമസ്കാര പള്ളി ഇമാമും മദ്റസ അധ്യാപകനുമായ ഇസ്മയിൽകുഞ്ഞ് മുസ്ലിയാരുടെയും പേരക്കുട്ടി അയ്ദയുടെയും ഭൗതികശരീരങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ ചിറ്റുമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അടുത്തടുത്ത ഖബറുകളിലായാണ് ഇരുവരെയും അടക്കംചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് ഇസ്മയിൽകുഞ്ഞ് മുസ്ലിയാരും ഇദ്ദേഹത്തി​െൻറ മകൾ ഫെമിനയുടെ മകളായ അയ്ദയും (അഞ്ച്) മെമു ട്രയിനിടിച്ച് മരിച്ചത്. നഴ്സറിയിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന അയ്ദയെ വീട്ടിലേക്ക് വിടുന്നതിന് പാളം മുറിച്ചുകടക്കാൻ നിൽക്കുേമ്പാഴായിരുന്നു അപകടം. പാളത്തി​െൻറ മറുവശത്തുനിന്ന മാതാവിനടുത്തേക്ക് കുട്ടി പാളത്തിലൂെട കയറി ഒാടി. ഇൗസമയം മെമു ട്രെയിൻ വരുന്നതുകണ്ട് ഇസ്മയിൽകുഞ്ഞ് കുട്ടിയെ രക്ഷിക്കാനായി പാളത്തിലേക്ക് കയറി. തുടർന്ന് ട്രെയിൻ ഇരുവരെയും ഇടിക്കുകയായിരുന്നു. ഇസ്മയിൽ കുഞ്ഞ് തൽക്ഷണം മരിച്ചു. അയ്ദയെ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. നിരവധിപേർക്ക് ആത്മീയ വിദ്യാഭ്യാസം പകർന്നുനൽകിയ ഇസ്മയിൽകുഞ്ഞ് മുസ്ലിയാർ നാട്ടുകാർക്കാകെ പ്രിയങ്കരനായിരുന്നു. കാൽനൂറ്റാണ്ടായി പുത്തെൻതെരുവ് മുസ്ലിം ജമാഅത്തി​െൻറ പരിധിയിലുള്ള അമ്പിശ്ശേരി നമസ്കാര പള്ളി ഇമാമായും മദ്റസ അധ്യാപകനായും പ്രവർത്തിച്ചുവരികയായിരുന്നു. ഏറെക്കാലം വട്ടപറമ്പ് ജമാഅത്ത് മദ്റസയിലും സേവനമനുഷ്ഠിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഒാടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കടത്തൂരിലെ വീട്ടിൽ എത്തിച്ചത്. അപകട വിവരമറിഞ്ഞ് ആയിരങ്ങളാണ് വ്യാഴാഴ്ച വൈകീട്ട് മുതൽ ഇവിടേക്ക് എത്തിയിരുന്നത്. സമൂഹത്തി​െൻറ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ചിറ്റുമൂല ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും വൻജനാവലി പങ്കാളികളായി. -ചിത്രം -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.