പന്നികളുടെ കുത്തേറ്റ്​ എണ്ണപ്പനത്തോട്ടത്തിലെ തൊഴിലാളികൾക്ക്​ പരിക്ക്​

കടയ്ക്കൽ: ചിതറ എണ്ണപ്പനത്തോട്ടത്തിൽ പന്നികളുടെ കുത്തേറ്റ് രണ്ട് തൊഴിലാളികൾക്ക്‌ പരിക്കേറ്റു. തുടയന്നൂർ തോട്ടംമുക്ക് സ്വദേശികളായ ലില്ലി, ഗിരിജ എന്നിവരെയാണ് ഗുരുതരപരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്റ്റേറ്റിനുള്ളിൽ ജോലിക്കിടെയാണ് പന്നികളുടെ ആക്രമണമുണ്ടായത്. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഓയിൽ പാം മാനേജ്‌മ​െൻറ് സത്വരനടപടികൾ സ്വീകരിക്കണമെന്ന് ഓയിൽപാം വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു മേഖല പ്രസിഡൻറ് ജി. ദിനേഷ്കുമാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.