സായാഹ്​ന ധർണ നടത്തി

ഇരവിപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സായാഹ്നധർണ നടത്തി. എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് അധ്യക്ഷത വഹിച്ചു. കൊല്ലൂർവിള ബദറുദ്ദീൻ, സബീർ ചകിരിക്കട, പോളയത്തോട് ഷാജഹാൻ, സുലൈമാൻ, അഹമ്മദ് ഉഖൈൽ എന്നിവർ സംസാരിച്ചു. ഹെലികോപ്ടർ യാത്രാവിവാദം രാഷ്ട്രീയപ്രേരിതം -മന്ത്രി -ചിത്രം - ചവറ: മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഹെലികോപ്ടർ യാത്ര വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാെണന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുതിർന്ന സി.പി.എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം.കെ. ഭാസ്കര​െൻറ രണ്ടാമത് ചരമവാർഷിക അനുസ്മരണം ചവറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന് മുമ്പും മുഖ്യമന്ത്രിമാർ ഹെലികോപ്ടറിൽ സഞ്ചരിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് ചെന്നൈയിൽ ജയലളിതയുടെ സംസ്കാരചടങ്ങിന് വിമാനയാത്ര നടത്തിയത് വിവാദമായില്ല. സർക്കാർ നടത്തുന്ന ജനകീയ പ്രവർത്തനങ്ങളെ ചർച്ചയാക്കാനല്ല മാധ്യമങ്ങളുടെ ശ്രമം. പകരം അനാവശ്യ വിവാദങ്ങൾക്ക് പിറകെയാണ് -മന്ത്രി പറഞ്ഞു. ചവറ ഏരിയ സെക്രട്ടറി ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രൻ, എസ്. സുദേവൻ, സൂസൻ കോടി, എൻ. വിജയൻപിള്ള എം.എൽ.എ, ഇ. കാസിം, പി.ആർ. വസന്തൻ, എം. ശിവശങ്കരപ്പിള്ള, രാജമ്മ ഭാസ്കരൻ, പി.എ. എബ്രഹാം, ജി. മുരളീധരൻ, പി.കെ. ബാലചന്ദ്രൻ, സി. രാധാമണി, എസ്. ശശിവർണൻ, ആർ. രാമചന്ദ്രൻ പിള്ള, ആർ. രവീന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. സുരേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.