കാത്തലിക് സ്‌റ്റുഡൻസ് ലീഗ് സംസ്ഥാന കലോത്സവും വാർഷികവും

കൊല്ലം: കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ കേരള കാത്തലിക് സ്‌റ്റുഡൻസ് ലീഗ് (കെ.സി.എസ്.എൽ) സംസ്ഥാന കലോത്സവും 103ാം വാർഷികവും ശനിയാഴ്ച നടക്കുമെന്ന് ഡയറക്‌ടർ ഫാ. ജിജോ ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30 രൂപതകളിൽനിന്ന് 1500ഓളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവം രാവിലെ 9.30ന് ഇൻഫൻറ് ജീസസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സിൽവി ആൻറണി ഉദ്ഘാടനം ചെയ്യും. കെ.സി.എസ്.എൽ സംസ്ഥാന പ്രസിഡൻറ് മാത്തുക്കുട്ടി കെ.എം. അധ്യക്ഷത വഹിക്കും. സ​െൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, ട്രിനിറ്റി ലൈസിയം, കർമലറാണി ട്രെയിനിങ് കോളജ്, പാസ്‌റ്ററൽ സ​െൻറർ എന്നീ പ്രധാനവേദികൾ ഉൾപ്പെടെ 19 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കവയിത്രിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി ജയഗീത ഉദ്ഘാടനം ചെയ്യും. മാവേലിക്കര രൂപത ബിഷപ് ജോഷ്വ മാർ ഇഗ്‌നേഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തും. നടൻ നെൽസൺ ശൂരനാട് സമ്മാന വിതരണം നിർവഹിക്കും. പ്രസിഡൻറ് ബേസിൽ നെറ്റാർ, എക്‌സിക്യൂട്ടിവ് അംഗം പ്രവീൺ ജോസഫ് ഡിക്രൂസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.