വേനൽക്കാല ജലവിതരണം: കനാൽ ശുചീകരണം തുടങ്ങി

പുനലൂർ: വേനൽക്കാലത്ത് കനാലുകളിലൂടെ വെള്ളം സുഗമമായി ഒഴുക്കുന്നതിനു മുന്നോടിയായി കനാലുകളുടെ ശുചീകരണം ആരംഭിച്ചു. മൂന്നു ജില്ലകളിൽ ജലമെത്തിക്കുന്ന വലതുകരയുടെ തെന്മല പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗത്ത് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിക്കുന്നത്. 20 അടിവരെ ഉയരത്തിെല കനാലുകളുടെ ഭിത്തികളിലും നീർച്ചാലിലും വളർന്ന പാഴ്മരങ്ങൾ അടക്കം മുറിച്ചു മാറ്റി പൂർണമായി വൃത്തിയാക്കുന്നുണ്ട്. സ്ത്രീകളടക്കം നൂറോളം തൊഴിലാളികൾ പല വിഭാഗങ്ങളായി തിരിഞ്ഞ് സാഹസികമായാണ് ശുചീകരിക്കുന്നത്. അടുത്തകാലത്തായി ശുചീകരണത്തിന് കല്ലട ജലസേചന പദ്ധതിയിൽനിന്ന് പണം അനുവദിക്കാത്തതിനാൽ കനാൽ കടന്നുപോകുന്ന പ്രദേശത്തെ പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ശുചീകരണം. മറ്റു പ്രദേശങ്ങളിലും കനാൽ വൃത്തിയാക്കൽ അടുത്ത ദിവസങ്ങളിൽ തുടങ്ങുമെന്ന് അറിയുന്നു. വികസനമെത്താതെ മാങ്കോട് പത്തനാപുരം: കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ മാങ്കോട് ജങ്ഷനിലെ ആളുകളുടെ സ്ഥിതിയാണിത്. ഒരു റോഡി​െൻറ ഇടതുവശം പത്തനംതിട്ടയും വലതുവശം കൊല്ലവുമാണ്. എന്നാൽ, ഇരുജില്ലകളിലും നടപ്പാക്കുന്ന മിക്ക വികസനങ്ങളും ഈ അതിർത്തി ഗ്രാമത്തിലേക്ക് എത്തുന്നില്ല എന്നതാണ് സത്യാവസ്ഥ. പത്തനാപുരം പഞ്ചായത്തി​െൻറയും കലഞ്ഞൂർ പഞ്ചായത്തി​െൻറയും അധീനതയിലുള്ള പ്രദേശമാണ് മാങ്കോട്. അഞ്ച് കോളനികളിൽ ഉൾപ്പെടെ എണ്ണായിരത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ജില്ല തർക്കം തന്നെയാണ് വികസനം എത്താതിരിക്കാനുള്ള പ്രധാന കാരണം. മാങ്കോട് പോസ്റ്റ് ഓഫിസ്, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ പത്തനംതിട്ട ജില്ലയിലാണ്. ആശുപത്രിയും മാർക്കറ്റും കൊല്ലം ജില്ലയിലുമാണ് സ്ഥിതിചെയ്യുന്നത്. പത്തനാപുരത്തുനിന്ന് 10 കിലോമീറ്റർ ഫാമിങ് കോർപറേഷ​െൻറയും വനംവകുപ്പി​െൻറയും സ്ഥലങ്ങൾ പിന്നിട്ടു വേണം മാങ്കോട് എത്താൻ. പത്തനാപുരം ടൗൺ കഴിഞ്ഞാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശം കൂടിയാണ് മാങ്കോട്. എന്നാലും അടിസ്ഥാന സൗകര്യപരിമിതിയിൽ ബുദ്ധിമുട്ടുകയാണ് ഈ മലയോരഗ്രാമം. നിലവിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. രാവിലെ മാത്രം ലഭിക്കുന്ന ഡോക്ടറുടെ സേവനം പലദിവസങ്ങളിലും മുടങ്ങിപ്പോകാറുണ്ട്. മാങ്കോട് പൊതുമാർക്കറ്റിനായി ധാരാളം സ്ഥലങ്ങൾ ഉണ്ടെങ്കിലും നിരവധി പേർ ആശ്രയിക്കുന്ന ചന്ത ഒരു മൂലയിൽ മാത്രമായി ഒതുങ്ങി. 1977ന് മുമ്പ് പ്രദ്ദേശത്ത് താമസമാക്കിയ ജനവിഭാഗത്തിന് പട്ടയം എന്നത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു.വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണ് കിഴക്കൻമേഖല. കിഴക്കേ വെള്ളംതെറ്റി, കള്ളിപ്പാറ, പോത്തുപ്പാറ, കുമരംകുടി, പറക്കുളം എന്നീ പ്രദേശങ്ങൾ ചേർത്താണ് ടൂറിസ്റ്റ് വില്ലേജ് എന്ന പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. എന്നാൽ, തുടങ്ങിയതിനെക്കാൾ വേഗത്തിൽ പദ്ധതി നിലച്ചു. പൊലീസ് ഔട്ട് പോസ്റ്റും ഷോപ്പിങ് ക്ലോംപ്ലക്സും കംഫർട്ട് സ്റ്റേഷനും ആംബുലൻസും കളിസ്ഥലവും ഒക്കെ ആവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികൾ അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.