ജില്ലയിലെ സൂനാമി ബാധിതരെ ഓഖി ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തണം

കൊല്ലം: ജില്ലയിലെ സൂനാമി ബാധിതരെ ഓഖി ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ജില്ല തീരദേശ പരിസ്ഥിതി സംരക്ഷണ സമിതി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ സൂനാമി ബാധിതർക്കായി വിവിധ സന്നദ്ധ സംഘടനകൾ നിർമിച്ചുനൽകിയ 1200 ഓളം വീടുകൾ താമസയോഗ്യമല്ലാത്ത വിധം തകർന്നു. ശുദ്ധജലക്ഷാമം, ദുർഗന്ധപൂർണമായ പരിസരം തുടങ്ങിയ ദുരിതാവസ്ഥയിലാണ് ഇവർ. വീടുകൾ പുനർനിർമിച്ച് നൽകുകയും മറ്റു പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും സമിതി ചെയർമാൻ ജെ. ഡെന്നിസ് ആവശ്യപ്പെട്ടു. 2005ൽ മത്സ്യബന്ധനത്തിനിെട വിവിധ അപകടങ്ങളിൽപെട്ട് കാണാതായവരുടെയും മരിച്ചവരുടെയും കുടുംബങ്ങൾക്ക് നാളിതുവരെ നിയമാനുസരണം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇവരെയും ഓഖി ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമിതി ജനറൽ കൺവീനർ എസ്. സോമൻ, വൈ. ചെയർമാൻ ലാൽജി പ്രസാദ്, ജോയൻറ് കൺവീനർ സുരേഷ് ഇളയശ്ശേരിൽ, സന്തോഷ് പ്ലാശ്ശേരിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.