കൊല്ലം: കെ.എസ്.ആർ.ടി.സി െപൻഷൻകാരോട് മാനേജ്മെൻറും സർക്കാറും കാട്ടുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ബി. ശശിധരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ഉമ്മന്നൂർ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി കല്ലട എൻ.പി. പിള്ള മുഖ്യപ്രഭാഷണം നടത്തി. പി. കൊച്ചയ്യപ്പനുണ്ണിത്താൻ, എ.ജെ. ബാവ, കെ. തുളസീധരൻനായർ, ആർ. മുരളീധരൻപിള്ള, കെ.സുധാകരൻ, എൻ. വിശ്വനാഥൻ നായർ, എ. സൈനബ, സജി ജോൺ, എം.സി. ജോൺസൺ, സി. നിത്യാനന്ദൻ, കെ. ചന്ദ്രശേഖരൻനായർ, എ. ഷെറിഫ് ഹുസൈൻ, യോഹന്നാൻ ചാവടി, എസ്. വാസുദേവൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.