കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം സമ്മേളനം

ചാത്തന്നൂർ: ജില്ല പ്രസിഡൻറ് ചവറ ഹരീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളും സാമ്പത്തികരംഗത്തെ വികസന മുരടിപ്പും മൂലം തൊഴിൽ മേഖല സ്തംഭനാവസ്ഥയിലാണ്. കടുത്ത വിലക്കയറ്റം മൂലം തൊഴിലാളികൾ നിരാശരാണെന്ന് ചവറ ഹരീഷ് പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ, ബ്ലോക്ക് പ്രസിഡൻറ് മുരളി, ബ്ലോക്ക് ജനറൽ സെക്രട്ടറി ജോൺ അബ്രഹാം, ജോർജ് കുട്ടി, മണ്ഡലം പ്രസിഡൻറ് സഹദേവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചാത്തന്നൂർ രാജു എന്നിവർ സംസാരിച്ചു. കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയിലേക്ക് എൻ. മഹേശ്വരൻ (പ്രസി.), രാധാകൃഷ്ണൻ (സെക്ര.) ചാത്തന്നൂർ രാജു (വൈസ് പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു. അനുശോചനം കൊല്ലം: മുൻ കൊല്ലം കലക്ടറായിരുന്ന ബി. മോഹന​െൻറ നിര്യാണത്തിൽ കേരള പാണൻ സമാജം സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. പാണൻ സമുദായ പ്രവർത്തകരെ സംഘടനപരമായ ബൗദ്ധികതലത്തിൽ ഉയർത്തിയെടുക്കുന്നതിനാവശ്യമായ സാമുദായിക വിദ്യാഭ്യാസം നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ചുപോന്ന ബി. മോഹന​െൻറ നിര്യാണംമൂലം ദലിത് സമൂഹത്തിനാകെ കനത്ത നഷ്ടമാണ് വന്നിരിക്കുന്നതെന്ന് േയാഗം വിലയിരുത്തി. പ്രസിഡൻറ് പി. തങ്കപ്പൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ചവറ മോഹനൻ, കെ.ആർ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.