കൊട്ടിയം: യാത്രാമധ്യേ കാണാതായ മാല പൊലീസ് സ്റ്റേഷനിൽനിന്ന് തിരികെ ലഭിച്ചപ്പോൾ സജിതക്ക് സന്തോഷവും സങ്കടവും അടക്കാനായില്ല. റോഡിൽനിന്ന് ലഭിച്ച സ്വർണമാല പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ഉടമ അന്വേഷിച്ചെത്തിയപ്പോൾ പൊലീസിെൻറ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തതിെൻറ സന്തോഷത്തിലായിരുന്നു വഴിയിൽനിന്ന് മാല ലഭിച്ച മഞ്ജു. ജോലിക്കാര്യത്തിനായി കണ്ണനല്ലൂരിലേക്ക് പോകാൻ കൊട്ടിയം ജങ്ഷനിലെത്തിയപ്പോഴാണ് കല്ലുവാതുക്കൽ ശ്രീരാമപുരം തുണ്ടിൽ പുത്തൻ വീട്ടിൽ ബിനുവിെൻറ ഭാര്യ മഞ്ജു മാല റോഡിൽ കിടക്കുന്നത് കണ്ടത്. രണ്ടേകാൽ പവനുണ്ട്. സഹോദരൻ അറിയിച്ചതനുസരിച്ച് തിങ്കളാഴ്ച രാവിലെ അടയാളങ്ങളുമായി സജിത കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി. കൊട്ടിയം എസ്.ഐ അനൂപിെൻറയും ജനമൈത്രി ബീറ്റ് ഓഫിസർ ഷൂജയുടെയും സാന്നിധ്യത്തിൽ മഞ്ജു സജിതക്ക് മാല കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.