ഇനി ലക്ഷ്യം മത്സ്യവിത്ത് ഉൽപാദനത്തിൽ സ്വയംപര്യാപ്തത -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം: സംസ്ഥാനത്ത് ആവശ്യമുള്ള 12.5 കോടി മത്സ്യക്കുഞ്ഞുങ്ങളെ മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിനു മുമ്പായി ഉൽപാദിപ്പിച്ച് സ്വയംപര്യാപ്തത നേടാനാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ആയിരംതെങ്ങ് സർക്കാർ ഫിഷ് ഫാം െട്രയിനിങ് സെൻററിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനത്തിൽ ഈ സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ടിരട്ടി വർധനയാണുള്ളത്. ഓരു-ശുദ്ധജല മത്സ്യകൃഷി വ്യാപനത്തിലൂടെയാണ് ഇതു സാധ്യമാക്കിയത്. മത്സ്യകൃഷി സാധ്യമല്ലെന്ന് കരുതിയിരുന്ന ഇടുക്കി പോലെയുള്ള പ്രദേശങ്ങളിലും വിജയകരമായി നടപ്പാക്കാനായി. മത്സ്യകൃഷി നടത്തിപ്പിന് ആവശ്യമായ വൈദഗ്ധ്യം പരിശീലിപ്പിക്കുന്നതിനാണ് ഫിഷ് ഫാം െട്രയിനിങ് സെൻറർ തുടങ്ങിയത്. ഏതൊരു മത്സ്യകർഷകനും പരിശീലനം നൽകാനുള്ള സംവിധാനം ഇവിടെയുണ്ട്. സ്ഥാപനം ഒരു ഗവേഷണകേന്ദ്രമാക്കി ഉയർത്തുന്നതും പരിഗണനയിലാണ്. ഇവിടത്തെ ഫാമിൽ മാത്രം നാലു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനമാണ് ലക്ഷ്യമാക്കുന്നത്. ഉൾനാടൻ മത്സ്യകൃഷിയുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി സ്വയംപര്യാപ്തതയിലേക്ക് കടക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, അംഗമായ സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാർ, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സെലീന, സ്പെഷൽ ൈപ്രവറ്റ് സെക്രട്ടറി കെ. അനിൽകുമാർ, ഫിഷറീസ് ജോയൻറ് ഡയറക്ടർ ലൈല ബീവി, ഡെപ്യൂട്ടി ഡയറക്ടർ സി.ടി. സുരേഷ്കുമാർ, അഡാക് എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. സന്ധ്യ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.