മുത്തലാഖ്​ ബിൽ, ഏക സിവിൽകോഡിലേക്കുള്ള കാൽവെപ്പ് ^തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

മുത്തലാഖ് ബിൽ, ഏക സിവിൽകോഡിലേക്കുള്ള കാൽവെപ്പ് -തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി കരുനാഗപ്പള്ളി: മുത്തലാഖ് ബിൽ സംഘ് പരിവാർ സർക്കാർ കൊണ്ടുവന്നതി​െൻറ ലക്ഷ്യം ഏക സിവിൽകോഡിലേക്കുള്ള കാൽവെപ്പാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവി പറഞ്ഞു. പുത്തെൻ തെരുവ് ഷെരീഅത്തുൽ ഇസ്ലാം സംയുക്ത കലാ സാഹിത്യ മത്സര ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്റസാ കുട്ടികളുടെ സർഗശേഷി വികസിപ്പിച്ച് അവരെ ലോകത്തി​െൻറ സാംസ്കാരിക നായകന്മാരായി വളർത്തിയെടുക്കുന്നതിനുവേണ്ട പരിശ്രമമാണ് പുത്തൻ തെരുവ് ജമാഅത്ത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡൻറ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. ഇബ്രാംഹിംകുട്ടി, ഷാജഹാൻ പനമുട്ടിൽ, കെ. ജമാലുദ്ദീൻ കുഞ്ഞ്, റഹിം ഗ്രീൻവാലി, അബ്ദുൽ സത്താർ വാക്കിയത്തറ, നിസാംകാട്ടും കുറ്റി എന്നിവർ സംസാരിച്ചു. എ. അബ്ദുൽ സലാം മൗലവി സമ്മാനം വിതരണം ചെയ്തു. സുഹൈൽ വയലിത്തറ കൗൺസലിങ് നടത്തി. എം. മുഹമ്മദ് സാദിഖ് മൗലവി അൽ ഖാസിമി പ്രാർഥനയും എ. സലാഹുദ്ദീൻ മൗലവി അൽഖാസിമി സ്വാഗതവും നിസാർ കാഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.