അനാഥാലയങ്ങളിലെയും ധർമസ്ഥാപനങ്ങളിലെയും താമസക്കാരുടെ കുടുംബസംഗമം

കൊല്ലം: കേരള സാമൂഹിക നീതി വകുപ്പി​െൻറയും ഓർഫനേജ് കൺട്രോൾ ബോർ‌ഡി​െൻറയും ആഭിമുഖ്യത്തിൽ ജില്ലയിലെ സംഘടിപ്പിക്കുമെന്ന് ജില്ല സാമൂഹികനീതി ഓഫിസർ സബീനാബീഗം വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10ന് രാവിലെ കൊട്ടാരക്കര പുലമൺ മാർത്തോമ ജൂബിലി മന്ദിരത്തിൽ നടക്കുന്ന സംഗമം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഓർഫനേജ് കൺട്രോൾ ബോർ‌ഡ് പ്രബേഷൻ ഓഫിസർ പി. ജയകുമാർ ക്ഷേമസ്ഥാപനം നടത്തിപ്പ് സംബന്ധിച്ച് വിഷയാവതരണം നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള, ആർ. രാമചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, കോവൂർ കുഞ്ഞുമോൻ എന്നിവർ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ എം.പി. ഫിലിപ്, കലയപുരം ജോസ്, ഫ്രാൻസിസ് സേവ്യർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.