ഓച്ചിറ: ആലുംപീടിക ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തെ തട്ടുകടയിലിരുന്ന് പരസ്യമായി മദ്യപിച്ചവരെ പിടികൂടാൻ എത്തിയ പൊലീസുകാരെ ആക്രമിച്ച മൂന്ന് പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഓച്ചിറ അഡീഷനൽ എസ്.ഐ റഷീദ്, സി.പി.ഒ മണികണ്ഠൻ, ഹോംഗാർഡ് രാജേന്ദ്രൻ എന്നിവരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തടഞ്ഞ് പിടികൂടിയവരെ മോചിപ്പിക്കുകയും ചെയ്തതിന് പിടിയിലായ പ്രയാർ തെക്ക് ആലുംപീടിക സുമ നിവാസിൽ (കല്ലേലിൽ) രജീഷ് (34), സഹോദരൻ സുമേഷ് (34), പ്രയാർ തെക്ക് തുപ്പാശ്ശേരിൽ ബിനു (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിവറേജസിന് മുന്നിലുള്ളത് അനധികൃത തട്ടുകടയാണെന്നും ഇവിടെ മദ്യപാനവും സാമൂഹികവിരുദ്ധരുടെ താവളവുമാെണന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. കച്ചവടക്കാരെ പൊലീസ് പലതവണ താക്കീത് ചെയ്തിരുന്നു. ഞായറാഴ്ച രാത്രി പേട്രാളിങ്ങിന് എത്തിയ പൊലീസ് സംഘത്തെയാണ് കൈക്കരുത്തുകൊണ്ട് നേരിടാൻ തട്ടുകടക്കാർ ശ്രമിച്ചത്. ഓച്ചിറ എസ്.ഐ മഹേഷ് പിള്ളയുടെ നേതൃത്വത്തിൽ പൊലീസ് എത്തി തട്ടുകടകൾ എല്ലാം പൂട്ടിച്ചു. വീടുകളിൽനിന്ന് റബർ ഷീറ്റ് മോഷണം; രണ്ടുപേർ പിടിയിൽ ശാസ്താംകോട്ട: റബർ ഷീറ്റ് മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ശൂരനാട് പൊലീസ് പിടികൂടി. വള്ളികുന്നം കാണിയാംമുക്ക് ബിജിത ഭവനത്തിൽ വിജയെൻറ മകൻ ബിജുലാൽ (36), തഴവ കുറ്റിപ്പുറം ഷിബിൻ ഭവനത്തിൽ ഷാജിയുടെ മകൻ ഉണ്ണി എന്നുവിളിക്കുന്ന ഷിജിൻ ഷാജി (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രികാല പട്രോളിങ്ങിനിടയിൽ തൊടിയൂർ പാലത്തിന് കിഴക്കുവശത്ത് റബർ ഷീറ്റുകളുമായി ബൈക്ക് റോഡ് സൈഡിൽ െവച്ചിരിക്കുന്നത് കണ്ട പൊലീസ് ആ പ്രദേശത്ത് ലൈറ്റടിച്ച് നോക്കിയപ്പോൾ രണ്ടുപേർ ഓടിപ്പോകുന്നത് കണ്ടു. പിന്തുടർന്നെങ്കിലും അവരെ കിട്ടിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ബിജുലാൽ നേരത്തേയും നിരവധി റബർ മോഷണങ്ങൾക്ക് പിടിയിലായിട്ടുണ്ട്. രജിസ്ട്രേഷൻ ഇല്ലാത്ത ബൈക്കിൽ കറങ്ങിയായിരുന്നു ഇരുവരും മോഷണം നടത്തിയത്. ശൂരനാട് എസ്.ഐ സജീഷ്കുമാറിെൻറ നേതൃത്വത്തിലെ അന്വേഷണസംഘമാണ് പ്രതികളെ പുതിയകാവ് ഭാഗത്തുനിന്ന് പിടികൂടിയത്. പിടികൂടിയ ഷീറ്റ് ഇറവിച്ചിറ കിഴക്ക് ശാന്തകുമാറിെൻറ വീട്ടിൽനിന്ന് എടുത്തതാണെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് തൊടിയൂർ പാലത്തിന് കിഴക്ക് ശൂരനാട് വലിയപള്ളിക്കുസമീപം ഉള്ള വീട്ടിൽനിന്ന് റബർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് പൊലീസിനെ കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയതെന്ന് അവർ സമ്മതിച്ചു. അന്വേഷണസംഘത്തിൽ എസ്.ഐമാരായ ഷാജി, സെബാസ്റ്റ്യൻ, എ.എസ്.ഐ ഇർഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത്, സിവിൽ പൊലീസ് ഓഫിസർ അരുൺ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.