മെഗാ തൊഴിൽമേളക്ക് ഓൺലൈൻ സംവിധാനം

കൊല്ലം: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സ​െൻറർ നടത്തുന്ന മെഗാ തൊഴിൽമേള ദിശ 13ന് ഭരണിക്കാവ് ബി.എം.സി കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. നാൽപതിലധികം കമ്പനികൾ പങ്കെടുക്കും. പ്രവേശനം സൗജന്യം. ഉദ്യോഗാർഥികൾ രാവിലെ എട്ടിന് കോളജിലെത്തണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ തൊഴിൽദാതാക്കളെ തെരഞ്ഞെടുക്കാം. ബയോഡാറ്റയുടെ ഏഴ് പകർപ്പുകളും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. 18നും 35നും ഇടയിൽ പ്രായമുള്ള 10ാംക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0474 -2740615, 2740618. ബിൽഡിങ് ബ്ലോക്ക് നിർമാണ യൂനിറ്റ് ആരംഭിച്ചു കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ബിൽഡിങ് ബ്ലോക്ക് യൂനിറ്റ് നെടുമ്പന ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നാസറുദ്ദീൻ അധ്യക്ഷതവഹിച്ചു. ജോയൻറ് േപ്രാഗ്രാം കോഒാഡിനേറ്റർ പി.ജെ. ആൻറണി മുഖ്യാതിഥിയായി. യൂനിറ്റിൽ നിർമിക്കുന്ന ബിൽഡിങ് ബ്ലോക്കുകൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ധനസഹായം നൽകുന്ന വീടുകൾക്കും തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന കക്കൂസുകൾ, കമ്പോസ്റ്റ് കുഴികൾ, കിണർ റീചാർജിങ് യൂനിറ്റ് എന്നിവക്കും സൗജന്യമായി നൽകും. ഗ്രാമസഭയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മുൻഗണനക്രമത്തിൽ ബ്ലോക്കുകൾ നൽകും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഘട്ടംഘട്ടമായി യൂനിറ്റുകൾ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.