ആലാപന മത്സരം

കൊല്ലം: സംഗീതസംവിധായകൻ എം.കെ. അർജുന​െൻറ ചലച്ചിത്ര സംഗീത സുവർണ ജൂബിലി 'രാഗാർജുനം 2018'നോടനുബന്ധിച്ച് അദ്ദേഹം ഈണം നൽകിയ ഗാനങ്ങളുടെ സംഘടിപ്പിക്കുമെന്ന് കലാഗ്രാമം പ്രസിഡൻറ് കെ.കെ. മണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെക്കൻഡറി, കോളജ്, പൊതു വിഭാഗങ്ങളിൽ ജനുവരി 20, ഫെബ്രുവരി 17, മാർച്ച് 17 തീയതികളിലായി കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടക്കും. വിജയികൾക്ക് മേയ് ഒന്നിന് സോപാനം ഒാഡിറ്റോറിയത്തിൽ നടക്കുന്ന ഗാനസന്ധ്യയിൽ പാടാൻ അവസരം ലഭിക്കും. മത്സരാർഥികൾ മത്സരദിനത്തിന് അഞ്ചു ദിവസം മുമ്പ് പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ: 9447416577, 9446911937. സെക്രട്ടറി രവിവർമ, കൺവീനർ വി.എസ്. രാജൻലാൽ, രചന ഫൗണ്ടേഷൻ ചെയർമാൻ കെ. ഭാസ്‌കരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.