കൊല്ലം: പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിനായി പരീക്ഷിച്ച പദ്ധതികളിലെ പോരായ്മകൾക്ക് മറുപടിയായി ഇതാ ജില്ലയിൽനിന്ന് ഒരു വിജയ മാതൃക. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽനിന്ന് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം നിറച്ച ചാക്കുകൾ കയറ്റിയ ട്രക്കിന് ജില്ല കലക്ടർ ഡോ. എസ്. കാർത്തികേയൻ പച്ചക്കൊടി കാട്ടുമ്പോൾ കൂട്ടായ പ്രവർത്തനത്തിെൻറ വിജയാരവമാണ് മുഴങ്ങിയത്. കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റിലേക്കാണ് പ്ലാസ്റ്റിക് ബാഗുകൾ നിറച്ച ട്രക്കുകൾ യാത്രയായത്. പുതിയൊരു കൊല്ലം മാതൃകക്കാണ് ഇവിടെ തുടക്കമായത്. വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ രൂപവത്കരിച്ച ഹരിതകർമ സേനയുടെ പ്രവർത്തകർ വീടുകൾ കയറിയിറങ്ങിയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഹരിത കർമസേനാംഗങ്ങൾക്ക് ശുചിത്വമിഷെൻറ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. അജൈവമാലിന്യം കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നത് ഗുരുതര പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഗൃഹസന്ദർശനത്തിലൂടെ കുടുംബങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് വലിയ നേട്ടവുമായി. ഇതോടെ മാലിന്യം വേർതിരിക്കുന്നതിനും ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനും ആളുകൾ തയാറായി. പ്ലാസ്റ്റിക് മാലിന്യം ഏറ്റുവാങ്ങാൻ വീട്ടുപടിക്കൽ ഹരിത കർമസേനാംഗങ്ങൾ എത്തിയതോടെ പരിപാടിക്ക് പൂർണ സഹകരണം ലഭിച്ചു തുടങ്ങി. കഴിഞ്ഞ മാസം വാർഡിൽനിന്നും 100 ചാക്കോളം മാലിന്യമാണ് ശേഖരിച്ചത്. പഞ്ചായത്തിെൻറ മെറ്റീരിയൽ റിക്കവറി സെൻററിൽ എത്തിച്ച പ്ലാസ്റ്റിക് കവറുകളും മറ്റും എങ്ങനെ കൈകാര്യം ചെയ്യുമെന്ന വിഷയത്തിന് കടയ്ക്കൽ ഗ്രാമപഞ്ചായത്തിെൻറ സഹകരണവും കൈത്താങ്ങായി. െഷ്രഡിങ് യൂനിറ്റിലേക്ക് മറ്റൊരു പഞ്ചായത്തിലെ പ്ലാസ്റ്റിക് സ്വീകരിക്കാൻ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് തയാറായി എന്നത് മാലിന്യ സംസ്കരണത്തിൽ പുതിയൊരു വഴിത്തിരിവുമായി. കടയ്ക്കൽ പഞ്ചായത്തിലെ വാർഷിക പദ്ധതിയിലെ റോഡ് നിർമാണ പ്രവൃത്തികളിൽ ടാറിനൊപ്പം പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ചെടുത്ത ഗ്രാന്യൂളുകൾ ഉപയോഗിച്ച് തുടങ്ങിയിരുന്നു. കടയ്ക്കൽ അമ്പാടിമുക്ക് അഴകത്തുവിള റോഡ് ടാറിങ്ങിന് 246 കിലോഗ്രാം പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നു. മാലിന്യ നിർമാർജനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണംവിജയകരമായ മാതൃകയാണെന്ന് കലക്ടർ ഡോ. എസ്. കാർത്തികേയൻ പറഞ്ഞു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല അധ്യക്ഷതവഹിച്ചു. ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ ജി. സുധാകരൻ പദ്ധതി വിശദീകരിച്ചു. ജില്ല പദ്ധതി രൂപവത്കരണ സമിതി അംഗം ആനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എസ്. ശരത്ത്, പി.എം. സുഹറാബീവി, ബി. രേഖ, എ. നിസാർ, ഡോ. കെ. ശശി, എസ്. റിയാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ആർ. ഷെരീഫ് എന്നിവർ സംസാരിച്ചു. ക്വാറി ഉൽപന്നങ്ങൾ സർക്കാർ വിലയ്ക്ക് നൽകണം -കലക്ടർ കൊല്ലം: ജില്ലയിൽ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് ക്വാറി ഉൽപന്നങ്ങൾ നൽകാൻ ജില്ല കലക്ടർ ഡോ. എസ്. കാർത്തികേയൻ നിർദേശിച്ചു. സർക്കാർ ഭൂമിയിലെ പാറഖനനത്തിനുള്ള നിരാക്ഷേപ പത്രം നൽകുന്നതിനായി കലക്ടറേറ്റിൽ നടത്തിയ അദാലത്തിലാണ് നിർദേശം. സർക്കാർ, സർക്കാറിതര നിർമാണ പ്രവൃത്തികൾക്ക് ഖനനം ചെയ്യുന്നതിലെ 40 ശതമാനം പാറയായിതന്നെ നൽകണമെന്ന വ്യവസ്ഥ വില നിശ്ചയിക്കുന്നതിലെ സർക്കാർ മാനദണ്ഡത്തിനൊപ്പം ചേർത്താണ് നിരാക്ഷേപ പത്രം അനുവദിച്ചത്. ഡെപ്യൂട്ടി കലക്ടർ ബി. ശശികുമാർ, കൊട്ടാരക്കര, പത്തനാപുരം തഹസിൽദാർമാർ, അപേക്ഷകർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.