തിരുവനന്തപുരം: പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമായ KEAM-2017/ബി.എസ്സി നഴ്സിങ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് സംബന്ധമായ ഡാറ്റ ഷീറ്റ്, അഡ്മിറ്റ് കാർഡ് തുടങ്ങിയ ഓൺലൈൻ സൗകര്യങ്ങൾ ജനുവരി 12ന് പിൻവലിക്കും. പിന്നീട് ഈ സേവനങ്ങൾ ലഭ്യമാകില്ല. അതിനാൽ KEAM-2017/ബി.എസ്സി നഴ്സിങ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് അപേക്ഷാർഥികൾ ഇവയുടെ പ്രിൻറൗട്ടുകൾ കൈവശമില്ലാത്ത പക്ഷം ഇപ്പോൾ ലഭ്യമായ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തി ഭാവിയിലെ ഉപയോഗത്തിനുവേണ്ടി KEAM 2017 Candidate Portal/B.Sc Nursing Paramedical Courses 2017 Candidate Portal എന്ന linkൽ ലോഗിൻ ചെയ്ത് ഇവയുടെ പ്രിൻറൗട്ടുകൾ എടുത്ത് സൂക്ഷിക്കണം. ഓൺലൈൻ സേവനങ്ങൾ പിൻവലിച്ചശേഷം ഇത്തരം പ്രിൻറൗട്ടുകൾക്കുവേണ്ടിയുള്ള അപേക്ഷ പരിഗണിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.