നെൽവയൽ തണ്ണീർത്തട നിയമം സാധാരണക്കാരെ സഹായിക്കാൻ -കാനം രാജേന്ദ്രൻ ശാസ്താംകോട്ട: ഇടതുമുന്നണി സർക്കാർ കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട നിയമം സാധാരണക്കാരെ സഹായിക്കാനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടിയപാടം ഏലായിൽ നടന്ന കാർഷികോത്സവത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ അധികാരത്തിൽ വന്നപ്പോൾ വീട് വെക്കുന്നതിനായി ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ അപേക്ഷകളാണ് ലഭിച്ചത്. 1750 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾ നിർമിച്ച ആളുകൾക്ക് മാത്രമാണ് വിലയുടെ 50 ശതമാനം അടയ്ക്കേണ്ടി വരുന്നത്. ഇതിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അതിലുപരി സർക്കാറിന് വരുമാനം ലഭിക്കുകയും ചെയ്യും. നെൽവയൽ തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന വി.എം. സുധീരെൻറ അഭിപ്രായം കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. പഴയകാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇടതുമുന്നണി സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിെട മുമ്പുണ്ടായിരുന്നതിെൻറ ഇരട്ടി നെൽകൃഷി വ്യാപിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അരി ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലത്ത് സർക്കാർ നേരിട്ടെത്തി കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.