ഇരവിപുരം: പാളം മാറ്റി സ്ഥാപിക്കുന്നതിനായി റെയിൽവേ ഗേറ്റുകൾ കൂട്ടത്തോടെ അടച്ചിട്ടിരിക്കുന്നതിനെ തുടർന്ന് ജനം ദുരിതത്തിൽ. ഇരവിപുരം കാവൽപ്പുര, പുത്തൻചന്ത, മാടൻനട ഭരണിക്കാവ് എന്നീ മൂന്ന് റെയിൽവേ ഗേറ്റുകളാണ് ദിവസങ്ങളായി അടച്ചിട്ടിരിക്കുന്നത്. പത്താം തീയതി വരെ ഗേറ്റ് അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇരവിപുരം, വാളത്തുംഗൽ, പുത്തൻനട ഭാഗങ്ങളിലുള്ളവർ ഈ റെയിൽവേ ഗേറ്റുകൾ വഴിയാണ് ദേശീയപാതയിലേക്ക് പോയിരുന്നത്. ഒരു ഗേറ്റിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ മറ്റൊരു ഗേറ്റ് വഴി പോകാമായിരുന്നു. മൂന്നു ഗേറ്റുകളും പാളം മാറുന്നതിെൻറ പേരിൽ അടച്ചിട്ടതിനാൽ കിലോമീറ്ററുകൾ ചുറ്റി ദേശീയപാതയിൽ എത്തേണ്ട സ്ഥിതിയാണ്. പള്ളിമുക്ക് ഭാഗത്തുനിന്ന് ഇരവിപുരത്തോ വാളത്തുംഗലോ പോകണമെങ്കിലും തിരിച്ചുവരണമെങ്കിലും തട്ടാമല, കൂട്ടിക്കട വഴിയോ പോളയത്തോട് മുണ്ടയ്ക്കൽ വഴിയോ പോകണം. ഈ മൂന്ന് ഗേറ്റുകൾ അടച്ചിട്ടതോടെ കൂട്ടിക്കട ഗേറ്റിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാളത്തുംഗൽ ഗുരുമന്ദിരം വരെ വാഹനങ്ങളുടെ നീണ്ട വരിയാണ് കഴിഞ്ഞ രണ്ട് ദിവസമായി ദൃശ്യമാകുന്നത്. പുത്തൻചന്ത ഗേേറ്റാ മാടൻനട ഗേറ്റോ അടിയന്തരമായി തുറന്നുകൊടുത്ത് ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.