തെരുവുനായ്​ക്കൾ ആടിനെ കടിച്ചുകൊന്നു

ചവറ: . ചവറ ഭരണിക്കാവ് തുപ്പാശ്ശേരി ഇറക്കത്തിൽ ഡൊമിനിക്കി​െൻറ വീട്ടിലെ ഒമ്പത് മാസമുള്ള പെണ്ണാടിനെയാണ് നായ്ക്കൾ കൂട്ടമായെത്തി കൂടുതകർത്ത് കടിച്ചുകീറിയത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവമെന്ന് വീട്ടുകാർ പറഞ്ഞു. രാവിലെ ഉണർന്ന് നോക്കുമ്പോൾ തകർന്ന കൂട്ടിൽ ആടിനെ കടിച്ചുകീറിയ നിലയിൽ കാണുകയായിരുന്നു. നല്ല ഉറപ്പോടെ സ്ഥാപിച്ചിരുന്ന കൂടി​െൻറ വാതിൽ തകർത്താണ് ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ അക്രമവും ശല്യവും വ്യാപകമാെണന്ന് നാട്ടുകാർ പറയുന്നു. കോഴികൾ ഉൾെപ്പടെ നിരവധി വളർത്തുജീവികളെ നായ്ക്കൾ കഴിഞ്ഞ ദിവസങ്ങളിലായി കടിച്ചുകൊന്നിരുന്നു. രാവിലെ നടക്കാനിറങ്ങിയവർക്ക് നേരെയും നായ്ക്കളുടെ അക്രമമുണ്ടായി. ആളൊഴിഞ്ഞ പുരയിടങ്ങളിലും കായൽ തീരത്തുമാണ് ഇവയുടെ താവളമെന്നും ഇവയെ അമർച്ച ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.