ഒരേ പേരിൽ രണ്ട് ആധാർ: സഹോദരിമാരുടെ തർക്കം വനിത കമീഷൻ അദാലത്തിൽ

90 പരാതികളിൽ 11 എണ്ണത്തിൽ തീർപ്പുണ്ടാക്കി കൊല്ലം: ഒരേ പേരിൽ രണ്ട് ആധാർ എടുത്ത സഹോദരി അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുെന്നന്ന പരാതിയുമായി യുവതി വനിത കമീഷനിൽ. എന്നാൽ, പരാതിക്കാരിയായ സഹോദരി കുഴപ്പക്കാരിയാണെന്നും ത​െൻറ ചിത്രം ദുരുപയോഗം ചെയ്ത് ആധാറെടുത്ത് തന്നെ കുടുക്കുകയാണെന്ന് എതിർകക്ഷിയും ബോധിപ്പിച്ചു. കൊല്ലം െഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിലാണ് സഹോദരിമാരുടെ പരാതിയെത്തിയത്. ആധാർ രജിസ്േട്രഷൻ വേളയിലെ ഇത്തരം പിഴവുകൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ച കമീഷൻ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. ആധാറുകളിൽ പേരും വിലാസവും ഒന്നാണ്. പക്ഷേ, ഫോട്ടോയിൽ വ്യത്യാസമുണ്ട്. താനറിയാതെ ആധാർ രേഖയുണ്ടാക്കി ചതിക്കുെന്നന്ന് എതിർകക്ഷി വാദിച്ചു. ഇതോടെ പരാതിക്കാരിയുടെ വിശ്വാസ്യത പരിശോധിക്കാൻ കമീഷൻ തീരുമാനിച്ചു. ദീർഘകാലമായി വിദേശത്ത് ജോലിയെടുക്കുന്ന തന്നെ സഹോദരി സാമ്പത്തികമായി വഞ്ചിെച്ചന്നാണ് കമീഷന് നൽകിയ പരാതിയിലുള്ളത്. അഭിഭാഷകനുമായി പരാതിക്കാരി എത്തിയെങ്കിലും എതിർകക്ഷി ആശുപത്രിയിലായതിനാൽ ഭർത്താവാണ് പകരക്കാരനായി വന്നത്. ആധാറി​െൻറ കാര്യത്തിൽ സംശയമുയർന്നതോടെ പരാതിക്കാരി കമീഷന് മുന്നിൽ നിരക്ഷരയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാൽ, എസ്.എസ്.എൽ.സി ബുക്ക് ഉൾപ്പെടെ അടുത്ത അദാലത്തിൽ ഹാജരാക്കണമെന്ന് പരാതിക്കാരിയോട് നിർദേശിച്ചു. ഒരേ പേരിലും ഒരേ വിലാസത്തിലും ആധാർ കാർഡ് ലഭ്യമായത് ഗൗരവമേറിയ പ്രശ്നമാണെന്ന് കമീഷൻ അംഗം എം.എസ്. താര പറഞ്ഞു. കുറേക്കാലം ഗൾഫിൽ ഒരുമിച്ച് താമസിച്ച് മടങ്ങിയെത്തിയ ശേഷം ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗൾഫിലേക്ക് കൊണ്ടുപോയതിനെതിരെയും അദാലത്തിൽ പരാതിയെത്തി. സ്വത്തുസംബന്ധമായി സഹോദരങ്ങൾ തമ്മിലെ തർക്കവും ഇന്നലെ പരിഗണിച്ച കേസുകളിൽ ഉൾപ്പെടുന്നു. 90 പരാതികളിൽ 11 എണ്ണത്തിൽ തീർപ്പുണ്ടാക്കി. അഞ്ച് കേസുകളിൽ പൊലീസ് റിപ്പോർട്ട് തേടാൻ തീരുമാനിച്ചു. അമ്പതോളം കേസുകൾ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. കമീഷൻ അംഗം ഷാഹിദാ കമാലും അദാലത്തിൽ പങ്കെടുത്തു. പരാതിക്കാർ അദാലത്തിനെത്താത്ത കേസുകളുമുണ്ട്. ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് കമീഷൻ അംഗങ്ങൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.