തിരുവനന്തപുരം വിമാനത്താവളത്തിൽ 23 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

തിരുവനന്തപുരം: വിമാനത്താവളത്തിൽ 23 ലക്ഷം രൂപ വില വരുന്ന സ്വർണവുമായി മൂന്ന് സ്ത്രീകളും ഒരു മലേഷ‍്യൻ സ്വദേശിയും ഉൾപ്പെടെ ആറുപേർ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ഖുത്ബുദ്ദീൻ മുഹമ്മദ് ഉമ്മർഖാൻ, പർവീൻ ബാനു മുഹമ്മദ് സുൽത്താൻ, റൊമിൽഡാ ഗ്രേസ്, ജാസ്മിയ, ജമീലാബീവി, മലേഷ‍്യൻ സ്വദേശി ശിവകുമാർ എന്നിവരാണ് എയർ കസ്റ്റംസ് ഇൻറലിജൻസി​െൻറ പിടിയിലായത്. ക്വാലാലംപൂരിൽനിന്ന് എത്തിയ മലിേൻറാ എയർവേസ് ഒ.ഡി 261 നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. എമിേഗ്രഷൻ പരിശോധന കഴിഞ്ഞ് കസ്റ്റംസി​െൻറ മെറ്റൽ ഡിറ്റക്ടർ ഡോറിലൂടെ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബീപ് ശബ്ദം കേട്ടപ്പോൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് ശരീരത്തി​െൻറ വിവിധ ഭാഗങ്ങളിൽ ആഭരണങ്ങളാക്കി ഒളിപ്പിച്ച 600 ഗ്രാമോളം സ്വർണം കണ്ടെത്തിയത്. കുറഞ്ഞ തോതിൽ സ്വർണംകൊണ്ടുവന്ന് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർ ദാസ്, സൂപ്രണ്ട് ശ‍്യാമള, വേണു, ശ്രീകുമാർ എന്നിവരുടെ നേത‍ൃത്വത്തിെല സംഘം തകർത്തത്. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ 117 ഗ്രാം സ്വർണം കൊണ്ടുവന്ന തമിഴ്നാട് സ്വദേശിയെ പിടികൂടിയിരുന്നു. കുറഞ്ഞ തോതിൽ സ്വർണം കൊണ്ടുവരുന്ന ഇയാൾ ഒരുമാസത്തിൽ പത്തിലധികം തവണ വിദേശയാത്ര നടത്തിയത് കെണ്ടത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.