സ്കൂട്ടറുകൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ

കാട്ടാക്കട: ഗ്രാമപഞ്ചായത്ത് അംഗത്തി​െൻറ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകൾ കത്തിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പൂവാർ ബീച്ച്റോഡ് ഇ.എം.എസ് കോളനിയിൽ നൗഷാദിനെയാണ് (32) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് കാട്ടാക്കട മൂങ്ങോട്ടുകോണം കരിച്ചാറുവിള വീട്ടിൽ ബിനുവി​െൻറ ഭാര്യ സിന്ധുവി​െൻറ ഉടമസ്ഥതയിലുള്ള രണ്ടു സ്കൂട്ടറുകൾ കത്തിച്ചത്. സിന്ധുവി​െൻറ വീട്ടിൽ വാഹനം പോകാൻ സൗകര്യമില്ലാത്തതുകൊണ്ടാണ് കുളത്തുമ്മൽ വാർഡ് മെംബര്‍ സതീന്ദ്ര​െൻറ വീടിനു മുന്നിൽ പാര്‍ക്ക് ചെയ്യുന്നത്. ഒരു സ്കൂട്ടർ പൂർണമായും ഒന്ന് ഭാഗികമായും നശിച്ചിരുന്നു. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.