വികസന സ്തംഭനത്തിനെതിരെ കോൺഗ്രസ് ധർണ ഇന്നും നാളെയും

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ വിഹിതം കിട്ടാതെ തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിലും അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുന്ന കേരള ഇന്‍വെസ്റ്റ്മ​െൻറ് പ്രമോഷന്‍ ആൻഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു. തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തില്‍ ഒമ്പതിന് രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിക്കുന്ന ധർണയില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും. ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസുകള്‍ക്കു മുന്നിൽ ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.