ലഹരി മാഫിയകളെ തുരത്താൻ റൂറൽ ജില്ല പൊലീസി​െൻറ 'ഡാൻസാഫ്' ----------------------------------------------------------

കൊട്ടാരക്കര: വർധിച്ചുവരുന്ന കഞ്ചാവ്-മയക്കുമരുന്ന് മാഫിയകളെ തുരത്താൻ ജില്ല റൂറൽ പൊലീസി​െൻറ നേതൃത്വത്തിൽ 'ഡാൻസാഫ്' (ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക് സ്പെഷ്ൽ ആക്ഷൻ ഫോഴ്സ്-ഡി.എ.എൻ.എസ്.എ.എഫ്) രൂപവത്കരിച്ചു. റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോക​െൻറ കീഴിൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സിന്നി ഡെന്നിസി​െൻറയും ഡിവൈ.എസ്.പി അനിൽ കുമാറി​െൻറയും നേതൃത്വത്തിലാണ് ഫോഴ്സ് രൂപവത്കരിച്ചത്. എസ്.ഐ ബിനോജ്, ഗ്രേഡ് എസ്.ഐ ശിവശങ്കര പിള്ള, ഗ്രേഡ് എ.എസ്.ഐ ഷാജഹാൻ, അജയകുമാർ രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ എന്നിവർ ഉൾപ്പെടുന്ന 20 അംഗ അന്വേഷണ സംഘമാണ് ഇതിലുള്ളത്. ഡി ജി.പിയുടെ നിർദേശ പ്രകാരം എറണാകുളം റെയ്ഞ്ച് ഐ.ജി വിജയ​െൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപവത്കരിച്ച കാൻസാഫ് (കേരള ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്)‍​െൻറ ഭാഗമായാണ് ഫോഴ്സ് ജില്ലയിൽ രൂപവത്കൃതമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.