പൂർവ വിദ്യാർഥി സംഘടന ഉദ്​ഘാടനം

കടയ്ക്കൽ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർഥി സംഘടന ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കലും ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കും. പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥികളെ മുല്ലക്കര രത്നാകരൻ എം.എൽ.എ ആദരിക്കും. സി.ആർ. ജോസ്പ്രകാശ് അധ്യക്ഷതവഹിക്കും. കാർഷിക സെമിനാർ ഉദ്ഘാടനം കടയ്ക്കൽ: ചാണപ്പാറ സന്മാർഗദായിനി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് കൊല്ലായിൽ സുരേഷ് അധ്യക്ഷതവഹിച്ചു. സാം കെ. ഡാനിയൽ, ജെ.സി. അനിൽ, എം. നസിം, ജി.എസ്. പ്രിജിലാൽ തേരിക്കോട്, വി. ഈസുകുഞ്ഞ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.