ഇയാൾ നിരവധി അബ്കാരി കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ് കൊട്ടാരക്കര: . കൊല്ലം ഇട്ടിവ ചരിപ്പറമ്പ് ചരുവിള വീട്ടിൽ പ്രസാദിനെയാണ് (49) കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആൻറി നർക്കോട്ടിക് സ്ക്വാഡും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്. മധുര ഉസ്ലാംപെട്ടിയില്‍നിന്ന് കഞ്ചാവ് വാങ്ങി മൊത്തക്കച്ചവടത്തിനും ചില്ലറ വിതരണത്തിനുമായി കൊണ്ടുവരവെയാണ് പ്രതി പൊലീസിെൻറ വലയിലായത്. ഏഴ് മാസം മുമ്പ് പ്രസാദിനെ ആയൂരില്‍നിന്ന് ഏഴര കിലോ കഞ്ചാവുമായി കൂട്ടാളികളോടൊപ്പം റൂറല്‍ ആൻറി നർക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയിരുന്നു. മൂന്നുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് കച്ചവടം നടത്തിവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്. പ്രതി നിരവധി അബ്കാരി കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകെൻറ നേതൃത്വത്തിൽ കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്, ഡിവൈ.എസ്.പിമാരായ എം. അനില്‍കുമാര്‍, സിനി ഡെന്നിസ്, കൊട്ടാരക്കര സർക്കിൾ ഇന്‍സ്‌പെക്ടര്‍ ഒ.എ. സുനില്‍, എസ്.ഐമാരായ മനോജ് സി.കെ, ഗ്രേഡ് എസ്.ഐ അബ്ദുൽ സലാം, നർക്കോട്ടിക് ടീം അംഗങ്ങളായ എസ്.ഐ ബിനോജ്, ഗ്രേഡ് എസ്.ഐ ശിവശങ്കരപ്പിള്ള, എ.എസ്.ഐമാരായ എ.സി. ഷാജഹാന്‍, അജയകുമാര്‍ എസ്.സി.പി.ഒമാരായ രാധാകൃഷ്ണപിള്ള, ആഷിര്‍ കോഹൂര്‍, സി.എസ്. ബിനു, സുനിൽ എന്നിവരടങ്ങിയ സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.