ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിക്കി​െട സംഘർഷം

വനിത യു.ഡി.എഫ് പ്രവർത്തകക്ക് മർദനമേറ്റതായി പരാതി കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ തെക്കുംപുറം വാർഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി. എഫ് വനിത പ്രവർത്തകക്ക് മർദനമേറ്റതായി പരാതി. തിങ്കളാഴ്ച വൈകീട്ട് 4.30 ഒാടെ പുത്തുർ വയലിൽ കമ്പനിയിലെ സ്വീകരണ സ്ഥലത്തായിരുന്നു സംഘർഷം. വൈകീട്ട് 4.30 നായിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയുടെ സ്വീകരണം. ഇതേ കമ്പനിയിൽ 3.30 നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥിയുടെ സ്വീകരണം. ഒരു മണിക്കൂർ വൈകിയെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ സ്വീകരണ സംഘം സ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുെന്നന്ന് നെടുവത്തൂരിലെ യു.ഡി.എഫ് നേതൃത്വം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എൽ.ഡി.എഫ് പ്രവർത്തകരായ ശശി, ബെഞ്ചമിൻ എന്നിവർ യു.ഡി.എഫ് സ്ഥാനാർഥി ഓമന സുധാകരനെ അസഭ്യം പറയുകയും യു.ഡി.എഫ് പ്രവർത്തകരായ സ്ത്രീകളെ ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്താൽ ശ്രമിച്ച സുഗതകുമാരിയെ എൽ.ഡി.എഫ് പ്രവർത്തകനായ ശശി കരണത്തടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. യു.ഡി.എഫ് സ്വീകരണ സംഘത്തിന് നേരെ അക്രമം നടത്തിയ എൽ.ഡി.എഫ് പ്രവർത്തകരായ ശശി, ബെഞ്ചമിൻ, മറ്റ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയും യു.ഡി.എഫ് പ്രവർത്തകർ പുത്തുർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.