ചിത്രരചന മത്സരം

കുന്നിക്കോട്: മുസ്ലിം കൾചറൽ ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന മാനവിക സൗഹാർദ സമ്മേളനത്തി​െൻറ ഭാഗമായി 'മരവിക്കുന്ന മനുഷ്യത്വം' എന്ന വിഷയത്തിൽ നടത്തി. ചിത്രകാരൻ ജയപ്രകാശ് പഴയിടം ഉദ്ഘാടനം ചെയ്തു. ഡോ. ഇസുദ്ദീൻ നദ്വി അധ്യക്ഷത വഹിച്ചു. കുന്നിക്കോട് മുസ്ലിം കൾചറൽ ഫോറം രക്ഷാധികാരി ബി.എം. ഇസ്മയിൽ കുഞ്ഞ്, ബിനു കൊട്ടാരക്കര, എ.ആർ. ഫവാസ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ തലവൂർ ഡി.വി.വി.എച്ച്.എസ്.എസിലെ ശ്രീദേവ് പ്രസാദ് ഒന്നാം സ്ഥാനവും ഇളമ്പൽ സ​െൻറ് ഫ്രാൻസിസ് അസീസ് സ്കൂളിലെ അംറിൻ സലീം രണ്ടാം സ്ഥാനവും നേടി. ചിത്രകല സംബന്ധിച്ച് സെമിനാറും നടന്നു. തൻസീഖ് അസ്ലം ഖാൻ, മുഹമ്മദ് മുബാറക്, അഹമ്മദ് ബിലാൽ എന്നിവർ േനതൃത്വം നൽകി. വിജയികൾക്ക് 10ന് നടക്കുന്ന മാനവിക സൗഹാർദ സമ്മേളനത്തിൽ െവച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.