പുനലൂർ: വീട്ടിലെ വിറകുപുരയിൽനിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി വനത്തിൽ വിട്ടു. ഇടമൺ ഗാർഡ് സെക്ഷനു സമീപം പുളിമൂട്ടിൽ വീട്ടിൽ സുരേഷിെൻറ വീട്ടിലെ തൊഴുത്തിനോട് ചേർന്നുള്ള വിറകുപുരയിലാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വനപാലകരെ വിവരം അറിയിച്ചു. വനപാലകർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. അഞ്ച് അടിയോളം നീളം വരുന്ന പെൺ പാമ്പിനെ പിന്നീട് ശെന്തുരുണി വനത്തിൽ വിട്ടു. വയോജന കൂട്ടായ്മ ഇന്ന് പുനലൂർ: പുനലൂർ ജനമൈത്രി പൊലീസ് വയോജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പുനലൂർ വൈ.എം.സി.എ ഹാളിൽ ഉച്ചക്ക് രണ്ടിന് ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും നടക്കും. വിവാഹം പുനലൂർ: കേരള കോൺഗ്രസ് എം ജില്ല ജനറൽ സെക്രട്ടറി പുനലൂർ കോമളംകുന്ന് കുളഞ്ഞികൊമ്പിൽ എസ്.എം. ഷറീഫിെൻറ മകൾ ബീഗം ഷീഫാനയും വിളക്കുപാറ ആനപാറയിൽ ഷെജിൻ മൻസിലിൽ മുഹമ്മദ് യൂസുഫിെൻറ മകൻ ഷെജിനും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.