അനധികൃതമായി പ്രവർത്തിക്കുന്ന ചന്ത ഒഴിപ്പിച്ച് നിയമപ്രകാരമുള്ള ഓയൂരിലേക്ക് മാറ്റണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ ചെവിക്കൊള്ളുന്നില്ലെന്ന് നാട്ടുകാരുടെ പരാതി വെളിയം: പൂയപ്പള്ളി കുരിശുംമൂട്ടിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചന്ത നിർത്തണമെന്ന് നാട്ടുകാരുടെ ആവശ്യം. ഇതുമൂലം സമീപത്തെ ഒന്നരകിലോമീറ്റർ അകലെയുള്ള ഓയൂർ ചന്തയിൽ മത്സ്യം ഉൾപ്പെടെ വിൽക്കാൻ ആളില്ലാതായി. രണ്ടു വർഷം മുമ്പാണ് കുരിശും മൂട്ടിൽ ചന്ത തുടങ്ങിയത്. ഇവിടെ ദിവസവും അക്രമ പ്രശ്നങ്ങൾ പതിവായതിനാൽ പൊലീസിന് തലവേദനയായിരിക്കുകയാണ്. ഓയൂരിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ചന്ത ആളില്ലാതായതോടെ സാമൂഹികവിരുദ്ധരുടെ താവളമായിരിക്കുകയാണ്. വെളിനല്ലൂർ, പൂയപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി ഭാഗമാണ് കുരിശുംമൂട്. ഇതുവഴി ഓയൂർ- കൊട്ടാരക്കര, ഓയൂർ- കൊട്ടിയം ബസുകൾ സർവിസ് നടത്തുന്നുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന ഈ ചന്ത ഒഴിപ്പിച്ച് നിയമപ്രകാരമുള്ള ഇടത്തേക്ക് മാറ്റണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് പരാതി. മത്സ്യത്തിെൻറ അവശിഷ്ടം സമീപത്തെ വയലിൽ നിക്ഷേപിക്കുന്നതുമൂലം കർഷകരും ബുദ്ധിമുട്ടിലാണ്. മലിനജലം പാടത്തേക്ക് ഒഴുക്കിവിടുന്നതോടെ തെരുവുനായ്ക്കൾ ഏലകളിൽ തമ്പടിച്ചിരിക്കുകയാണ്. സ്ഫോടകവസ്തുക്കൽ ഉപയോഗിച്ച് മത്സ്യം പിടിക്കുന്ന സംഘം സജീവം വെളിയം: ഓടനാവട്ടം മേഖലയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്ന സംഘം സജീവമായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കുടവട്ടൂർ, തുറവൂർ, കട്ടയിൽ, നെടുമൺകാവ് എന്നീ പ്രദേശങ്ങളിലാണ് സ്ഫോടക വസ്തു ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്നത്. വേനൽക്കാലമായതോടെ തോടുകളിലെ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. പ്രവർത്തിക്കാത്ത പാറക്വാറിയിൽ സൂക്ഷിച്ചിരിക്കുന്ന ഉഗ്രസ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് മീൻപിടിത്തം നടക്കുന്നത്. രാത്രിയും പകലും മീൻപിടിത്തം മൂലം തോടിെൻറ ഇരുകരയും ഇടിയുകയാണ്. മാത്രമല്ല മിക്കഭാഗത്തും തോടുകൾ വഴിമാറി ഒഴുകാനും തുടങ്ങി. കുടവട്ടൂർ ആറ്റിൽ ഇത്തരത്തിെല മീൻപിടിത്തംമൂലം സമീപത്തെ കൃഷിയിടങ്ങൾ നശിക്കുന്നതിനും ഇടയായിട്ടുണ്ട്. ചില ഭാഗത്ത് വൈദ്യുതി ലൈനിൽനിന്ന് കമ്പി ഉപയോഗിച്ച് തോട്ടിൽ വൈദ്യുതി കടത്തിവിട്ടും മീൻപിടിക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.