കുരിശുമല വിഷയം: വനം മന്ത്രി ഉറപ്പുതന്ന തീരുമാനങ്ങളിൽ മാറ്റമുണ്ടായാൽ സമരം ^നെയ്യാറ്റിൻകര രൂപത

കുരിശുമല വിഷയം: വനം മന്ത്രി ഉറപ്പുതന്ന തീരുമാനങ്ങളിൽ മാറ്റമുണ്ടായാൽ സമരം -നെയ്യാറ്റിൻകര രൂപത നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമല വിഷയത്തിൽ വനം മന്ത്രിയുമായി നടന്ന ചർച്ചയിലെ തീരുമാനങ്ങളിൽ മാറ്റമുണ്ടായാൽ തുടർ സമരങ്ങളുണ്ടാകുമെന്ന് നെയ്യാറ്റിൻകര രൂപത വ്യക്തമാക്കി. നെയ്യാറ്റിൻകര ബിഷപ്പും വൈദികരും ചൊവ്വാഴ്ച സെക്രേട്ടറിയറ്റിന് മുന്നിൽ നടത്താനിരുന്ന നിരാഹാരസമരം പിൻവലിച്ചതിൽ വിശ്വാസികളുടെയും വൈദികരുടെയും ഇടയിൽ വലിയ പ്രതിഷേധമുണ്ട്. എന്നാൽ, മന്ത്രി തന്ന ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരവുമായി രൂപത മുന്നോട്ടുപോകും. ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തി​െൻറ നേതൃത്വത്തിൽ വനം മന്ത്രി ചർച്ചക്ക് വിളിച്ചത് സ്വാഗതാർഹമാണെന്നും തുടർന്നും കുരിശുമല തീർഥാടനത്തിനും ആരാധനകൾക്കും സർക്കാറി​െൻറ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്നും നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസ​െൻറ് സാമുവൽ പറഞ്ഞു. വിഷയത്തിൽ ചില വർഗീയപാർട്ടികളുടെ ഇടപെടൽ സർക്കാർ ഗൗരവമായി എടുക്കണമെന്നും വിതുരയിൽ വിശ്വാസികളെ പൊലീസ് ലാത്തിച്ചാർജ് ചെയ്യുമ്പോൾ കടന്നുകൂടിയ വർഗീയവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രൂപത നേതൃത്വം ആവശ്യപ്പെട്ടു. വിതുരയിൽ പ്രകോപനമില്ലാതെ നിന്ന വിശ്വാസികളെ ലാത്തിക്ക് അടിക്കുന്നതിന് നേതൃത്വം കൊടുത്ത വിതുര സബ് ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് ബിഷപ് ഡോ. വിൻസ​െൻറ് സാമുവലി​െൻറ അധ്യക്ഷതയിൽ കൂടിയ കുരിശുമല സംരക്ഷണസമിതിയുടെയും പാസ്റ്ററൽ കൗൺസിലി​െൻറയും സംയുക്തയോഗത്തിൽ മോൺ. ജി. ക്രിസ്തുദാസ്, കുരിശുമല റെക്ടർ ഫാ. ഡെന്നിസ് മണ്ണൂർ, മീഡിയ സെൽ ഡയറക്ടർ ഫാ. ജയരാജ്, കെ.എൽ.സി.എ പ്രസിഡൻറ് ഡി. രാജു, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ ആറ്റുപുറം, കെ.എൽ.സി.ഡബ്ല്യൂ.എ സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോൺസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.