തിരുവനന്തപുരം: വി.ടി. ബൽറാം എം.എൽ.എ എ.കെ.ജിക്കെതിരായി നടത്തിയ പരാമർശം അപലപനീയമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ. മഹിള പ്രസ്ഥാനത്തിെൻറയും തൊഴിലാളി വർഗപ്രസ്ഥാനത്തിെൻറയും നേതൃത്വം ഏറ്റെടുത്ത് ജീവിതാന്ത്യം വരെ പോരാടിയ ധീരയായ സുശീലയെ കൂടി അപമാനിക്കുന്ന പ്രസ്താവനയാണ് ഒരു ജനപ്രതിനിധിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ബൽറാം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അേസാസിയേഷൻ പ്രസിഡൻറ് സൂസൻകോടി, സെക്രട്ടറി പി. സതീദേവി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.