തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തിെൻറ ഭാഗമായി കേരളത്തിെൻറ എട്ട് തനത് കലാരൂപങ്ങൾ പരിചയപ്പെടുത്തുന്ന 'ദൃശ്യാഷ്ടകം' നിയമസഭ അങ്കണത്തിൽ അരങ്ങേറും. നടനും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ ജയരാജ് വാര്യരാണ് കേരളത്തിെൻറ എട്ട് ദിക്കുകളിൽ രൂപം കൊണ്ട കലാരൂപങ്ങളെ അതത് പ്രദേശത്തെ വാമൊഴിവഴക്കത്തോടെ കാരിക്കേച്ചർ രൂപങ്ങളായി വേദിയിൽ അവതരിപ്പിക്കുക. കൂടിയാട്ടം, ചവിട്ടു നാടകം, പുലികളി, മോഹിനിയാട്ടം, തെയ്യം, പൂപ്പടയാട്ടം-വിളക്ക്കെട്ട്, ചവിട്ടൊപ്പന എന്നീ കലാരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെംബർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരാണ് ആശയവും രൂപകൽപനയും നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.