തിരുവനന്തപുരം: ആരോഗ്യമേഖലയിലെ അസമത്വങ്ങളും വിവേചനങ്ങളും ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യവുമായി സാമൂഹികവിദഗ്ധരുടെ ദേശീയസമ്മേളനത്തിന് ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആൻഡ് ടെക്‌നോളജിയില്‍ തുടക്കമായി. 'എ.എം സി-കോണ്‍ ---2018' പേരില്‍ സംഘടിപ്പിക്കുന്ന ദേശീയസമ്മേളനത്തില്‍ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ, വേര്‍തിരിക്കപ്പെടുന്ന രോഗാവസ്ഥ, ശാരീരിക മാനസിക അവശതകളും വൈകല്യങ്ങളും, ലിംഗഭേദം, വാർധക്യം, ദേശവിവേചനങ്ങള്‍ എന്നിവയുള്‍പ്പെടെ ആരോഗ്യമേഖലയില്‍ അസമത്വം സൃഷ്ടിക്കുന്ന വിവിധ വിഷയങ്ങൾ ചര്‍ച്ച ചെയ്യും. നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ദേശീയസമ്മേളനം മുന്‍ ചീഫ് സെക്രട്ടറി എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാംക്രമിക രോഗശാസ്ത്ര വിദഗ്ധനായ ഇക്വഡോര്‍ ആന്‍ഡിന സൈമണ്‍ ബോളിവര്‍ യൂനിവേഴ്‌സിറ്റി പ്രഫ. ബ്രെയ്ല്‍ മുഖ്യപ്രഭാഷണം നടത്തി. അച്യുതമേനോന്‍ സെൻറര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസാണ് (എ.എം.സി.എച്ച്.എസ്.എസ്) സമ്മേളനത്തിെൻറ സംഘാടകര്‍. പന്ത്രണ്ട് വ്യത്യസ്ത വേദികളിലായി യുവ ഗവേഷകരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന റിസര്‍ച് സെഷനുകള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.