പാലോട്: വനമേഖലയായ ഒാടുചുട്ടപടുക്കയിൽ െഎ.എം.എ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ പന്തൽകെട്ടി സത്യഗ്രഹ സമരം തുടങ്ങി. ഇലവുപാലം ജങ്ഷനിൽ ആരംഭിച്ച സമരം താന്നിമൂട് ആദിവാസി ഉൗരിലെ മൂപ്പത്തി ശാരദ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സമരമാണ് ആരംഭിച്ചത്. പദ്ധതി ഉപേക്ഷിക്കുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. ഇലവുപാലത്ത് നിന്ന് വനമേഖലയിലേക്കുള്ള പാതയിൽ വനം ചെക്പോസ്റ്റ് പിന്നിട്ട് ഒരു കിേലാമീറ്ററോളം കഴിഞ്ഞാണ് വനത്താൻ ചുറ്റപ്പെട്ട ചതുപ്പ് നിറഞ്ഞ പദ്ധതി പ്രദേശം. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എ. റിയാസ്, പി.ജി. സുരേന്ദ്രൻ, സജീവ് ചല്ലിമുക്ക്, സാലി പാലോട്, എം. ഷിറാസ് ഖാൻ, എൽ. സാജൻ തുടങ്ങിയവർ സത്യഗ്രഹ സമരത്തിന് നേതൃത്വം നൽകി. നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരുമടക്കം നിരവധിപേർ ആദ്യദിവസത്തിൽ പെങ്കടുത്തു. ചിത്രം ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറിെനതിരെയുള്ള സത്യഗ്രഹം ശാരദ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.