നെടുമങ്ങാട്: ബൈക്കിലെത്തിയ ഗുണ്ടാസംഘം വീടിനുനേരെ ആക്രമണം നടത്തി. വീടിെൻറ ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞു തകർത്തു. നെടുമങ്ങാട് പറണ്ടോട് തെക്കുംകര അനീഷ് ഭവനിൽ ഷാജഹാെൻറ വീടിനുനേരെ ഞായറാഴ്ച അർധരാത്രിയിലാണ് ആക്രമണം നടന്നത്. വലിയ പാറകഷണങ്ങൾ കൊണ്ടാണ് കല്ലേറ് നടത്തിയത്. ശബ്ദം കേട്ട് ഷാജഹാനും കുടുംബവും ഉണർന്ന് ലൈറ്റിട്ടപ്പോഴേക്കും സമീപത്ത് നിർത്തിയിരുന്ന ബൈക്കിൽ കയറി മൂന്നംഗ അക്രമി സംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.