തിരുവനന്തപുരം: എെൻറ നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായ ടയറുകളും ചില്ല് മാലിന്യവും ബുധനാഴ്ച ശേഖരിക്കും. നിലവിൽ എയ്റോബിക് ബിൻ യൂനിറ്റുകളിലും മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലും ഫെബ്രുവരി, മേയ്, ആഗസ്റ്റ്, നവംബർ മാസങ്ങളിലെ രണ്ടാമത്തെ ആഴ്ചയിൽ ഇവ ശേഖരിക്കും. ഈ സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് പ്രത്യേക ശേഖരണകേന്ദ്രങ്ങൾ ഒരുക്കുന്നത്. കഴക്കൂട്ടം, ശ്രീകാര്യം, തിരുവല്ലം, കോവളം, നേമം, കുടപ്പനക്കുന്ന്, ചാക്ക വൈ.എം.എ, വഞ്ചിയൂർ, ശാസ്തമംഗലം, പുത്തരിക്കണ്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് ഈ പ്രത്യേക ശേഖരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ബുധനാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെ കൗണ്ടറുകൾ പ്രവർത്തിക്കും. ശേഖരിക്കപ്പെടുന്ന മാലിന്യം യഥാസമയം നഗരസഭ ശാസ്ത്രീയ പരിപാലനത്തിന് കൈമാറും. ശേഖരണ കേന്ദ്രങ്ങൾ: കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫിസിന് സമീപം കാര്യവട്ടം കോളജിന് സമീപം വാഴമുട്ടം ഗവ. സ്കൂളിന് സമീപം പാപ്പനംകോട് എൻജിനീയറിങ് കോളജിന് സമീപം കുടപ്പനക്കുന്ന് കൺകോഡിയ സ്കൂളിന് സമീപം ചാക്ക വൈ.എം.എക്ക് സമീപം വഞ്ചിയൂർ ജങ്ഷൻ പൈപ്പിൻമൂട് ജങ്ഷൻ പുത്തരിക്കണ്ടം മൈതാനം വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫിസിന് സമീപം കോവളം തിയറ്റർ ജങ്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.