തിരുവനന്തപുരം: . മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. മൃതദേഹങ്ങളുമായി സവാരി പോകുന്നത് സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് വളപ്പില്‍ സ്വകാര്യ ആംബുലന്‍സ് ജീവനക്കാര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. കണിയാപുരത്തുനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ആംബുലന്‍സ് ഇവിടെനിന്ന് സവാരി സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ച് മെഡിക്കല്‍ കോളജിലെ ആംബുലന്‍സുകാര്‍ ചോദ്യം ചെയ്യാനും തടയാന്‍ ശ്രമിച്ചതുമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സൂപ്രണ്ടിങ് ഒാഫിസിന് സമീപത്തുണ്ടായിരുന്ന തടിപട്ടികകള്‍ ഉപയോഗിച്ചുള്ള തല്ലില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ കൂട്ടാക്കിയില്ലെന്നാണ് സൂചന. സംഘര്‍ഷാവസ്ഥ കണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ രോഗികളും ബന്ധുക്കളും പരിഭ്രാന്തരായി. മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തുനിന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.