വൈവിധ്യമാർന്ന പാൽ ഉൽപന്നങ്ങൾ നിർമിക്കും ^മന്ത്രി

വൈവിധ്യമാർന്ന പാൽ ഉൽപന്നങ്ങൾ നിർമിക്കും -മന്ത്രി മലയിൻകീഴ്: ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കാൻ വൈവിധ്യമാർന്ന പാൽ ഉൽപന്നങ്ങൾ നിർമിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. വിപണിയിൽനിന്നുള്ള ലാഭവിഹിതം കർഷകർക്ക് നൽകും. കാട്ടാക്കടയിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി ക്ഷീര കർഷക സെമിനാർ തൂങ്ങാംപാറ കൃപ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻസഭ ജില്ല പ്രസിഡൻറ് എൻ. ഭാസുരാംഗൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, കിസാൻസഭ സംസ്ഥാന പ്രസിഡൻറ് ജെ. വേണുഗോപാലൻനായർ, നേതാക്കളായ പൂവച്ചൽ ഷാഹുൽ, പള്ളിച്ചൽ വിജയൻ, വിളപ്പിൽ രാധാകൃഷ്ണൻ, വിളവൂർക്കൽ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ക്ഷീര വകുപ്പ് ജോയൻറ് ഡയറക്ടർ ജനറൽ ബിജു വി. ഈശോ സെമിനാറിൽ വിഷയാവതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.