തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ്യോജന പദ്ധതി പ്രകാരം നാലാം ഘട്ട ഡി.പി.ആർ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ രേഖകൾ പരിശോധിക്കുന്നതിനും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുമായി നഗരസഭയിൽ അദാലത് ആരംഭിച്ചു. ഇൗമാസം ഒമ്പത്, 10 തീയതികളിൽ ആറ്റിപ്ര, കടകംപള്ളി, വിഴിഞ്ഞം, തിരുവല്ലം എന്നീ സോണൽ ഓഫിസുകളിൽ അദാലത് നടക്കും. ഈ ദിവസങ്ങളിൽ ഹാജരാകാൻ കഴിയാത്തവർക്ക് നഗരസഭ ആസ്ഥാന ഓഫിസിൽ 11 മുതൽ 15 വരെ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാം. വാർഡ്കൗൺസിലറുടെ കത്ത്, പ്രമാണത്തിെൻറ പകർപ്പ്, വസ്തുവിെൻറ കരംതീരുവ രസീത് (2017-18), കുടുംബാംഗങ്ങളുടെ ആധാർ, റേഷൻ കാർഡ് (പഴയതും പുതിയതും), പാസ്പോർട്ട് സൈസ് ഫോട്ടോ, വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനുമുന്നിൽനിന്ന് എടുത്തിട്ടുള്ള ഫോട്ടോ, അപേക്ഷകരുടെ ബാങ്ക് പാസ്ബുക്കിെൻറ കോപ്പി തുടങ്ങിയ രേഖകൾ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.