വൈദികരെ മർദിച്ചത്​ പ്രതിഷേധാർഹം

തിരുവനന്തപുരം: സമാധാനപരമായി മാർച്ച് നടത്തിയ കന്യാസ്ത്രീകളെയും പാവപ്പെട്ട സ്ത്രീകളെയും വൈദികരെയും അൽമായമാരെയും പൊലീസിനെ വിട്ട് കിരാതമായി തല്ലിച്ചതച്ച നടപടി പ്രതിഷേധാർഹവും സാക്ഷര കേരളത്തിന് അപമാനവും ന്യൂനപക്ഷ പീഡനവുമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ആരോപിച്ചു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. പി. സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കളത്തറ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന-ജില്ല ഭാരവാഹികളായ റെജി ജേക്കബ്, പി. അഹമ്മദ് കുട്ടി, വിഴിഞ്ഞം ഹനീഫ്, അയ്യൂബ്ഖാൻ, ഫയാസ് ഉസ്മാൻ സേട്ട്, സിറാജുദ്ദീൻ പൂന്തുറ, അഡ്വ. എ. ഷെഹീർ, നദീർ കടയറ, എഫ്.എം. ലാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.