തിരുവനന്തപുരം: ചലച്ചിത്ര അഭിനയ രംഗത്ത് 40 വർഷം പൂർത്തിയാക്കിയ നെടുമുടി വേണുവിനെ നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. സൊസൈറ്റി മുഖ്യ രക്ഷാധികാരി പ്രമോദ് പയ്യന്നൂർ അദ്ദേഹത്തിന് പൊന്നാട ചാർത്തി. പ്രസിഡൻറ് റഹീം പനവൂർ ഉപഹാരം നൽകി. വൈസ് പ്രസിഡൻറ് ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, ജോയൻറ് സെക്രട്ടറി ഷീബ ടി.എസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഗോപൻ ശാസ്തമംഗലം, ചന്ദ്രൻ രാമന്തളി, മോഹനൻ വൈശാലി, ബിയാട്രിസ് ഗോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.