തിരുവനന്തപുരം: സഫ്ദർ കലാവേദിയുടെ ആഭിമുഖ്യത്തിൽ 19ാമത് സഫ്ദർ ഹശ്മി കലോത്സവം മണക്കാട് കുര്യാത്തി എൽ.പി സ്കൂളിൽ നടന്നു. സംഗീത സാഹിത്യ ചിത്രരചന മത്സരങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തു. ഓവറോൾ േട്രാഫി ആറ്റുകാൽ ചിന്മയ വിദ്യാലയം കരസ്ഥമാക്കി. മ്യൂസിയം ഒാഡിറ്റോറിയത്തിൽ നടന്ന സഫ്ദർ ഹശ്മി അനുസ്മരണ യോഗത്തിൽ വെച്ച് ഓവറോൾ േട്രാഫി മുൻ ലളിതകലാ അക്കാദമി ചെയർമാൻ പ്രഫ. കാട്ടൂർ നാരയണ പിള്ള നൽകി. യോഗത്തിൽ കളിപ്പാൻകുളം വാർഡ് കൗൺസിലർ എ. റസിയാ ബീഗം, നാടക പ്രവർത്തകൻ വേട്ടക്കുളം ശിവാനന്ദൻ, ഫ്രാറ്റ് പ്രസിഡൻറ് അഡ്വ. മരുതംകുഴി സതീഷ്കുമാർ, കലാവേദി പ്രസിഡൻറ് പൂന്തോപ്പിൽ പി. കൃഷ്ണൻകുട്ടി നായർ, എ. പ്രതാപചന്ദ്രൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.