മുൻ കലക്ടർ നൽകിയ അറിവ് മനസ്സിൽ സൂക്ഷിച്ച് എൻ​.എസ്​.എസ്​ പ്രവർത്തകൻ

ചവറ: മുൻ ജില്ല കലക്ടർ ബി. മോഹനനെ പന്മനമനയിൽ ശ്രീ ബാല ഭട്ടാരക വിലാസം സംസ്കൃത സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രവർത്തകർ സ്മരിച്ചു. എൻ.എസ്.എസ് േപ്രാഗ്രാം കോഓഡിനേറ്റർ ഡോ. ഡി. അരവിന്ദൻ നാലുകണ്ടത്തിലും പ്രതിനിധികളായ ജി.എസ്. സംഗീത, ആര്യ, ആർ. അഭിജിത്ത്, വിഷ്ണു എന്നിവരും സംസാരിച്ചു. ധനസഹായം വിതരണം ചെയ്തു പന്മന: അപൂർവ രോഗമായ ടൈപ് വൺ ഷുഗർ ബാധിച്ച ഗൃഹനാഥക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുളള ധനസഹായം വിതരണം ചെയ്തു. പന്മന പുത്തൻചന്ത പാവൂർ വടക്കതിൽ ശിവകുമാരിക്ക് ഇൻസുലിൻ പമ്പ് ഘടിപ്പിക്കുന്നതിനുള്ള 2,75,000 രൂപയുടെ ചെക്ക് എൻ. വിജയൻപിള്ള എം.എൽ.എ വീട്ടിലെത്തി നൽകി. കരുനാഗപ്പള്ളി തഹസീൽദാർ, പന്മന വില്ലേജ് ഓഫിസർ എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.